കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ക്വാറിക്ക് അനുമതി; എതിര്‍പ്പുമായി സുധീരന്‍

Posted on: December 11, 2016 1:32 pm | Last updated: December 11, 2016 at 1:32 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ക്വാറി തുറക്കുന്നതിന് അനുമതി നല്‍കിയ സി പി എം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. കോട്ടയം ജില്ലയിലെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ യു ഡി എഫ് ഭരണ ഭരണസമിതി നേരത്തെ അടച്ച് പൂട്ടിയ പാറമടകള്‍ തുറക്കുന്നതിനാണ് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ നിലവിലെ ഭരണസമിതി അംഗീകാരം നല്‍കിയത്.

തീരുമാനം റദ്ദാക്കുന്നതിന് എത്രയും വേഗം പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ച് ചേര്‍ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.