ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെന്ന് ജയലളിതയുടെ സഹോദര പുത്രി

Posted on: December 11, 2016 8:33 am | Last updated: December 12, 2016 at 10:03 am

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നിവെങ്കില്‍ അതിന് തയ്യാറാണെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ. ശശികല പാര്‍ട്ടി ഏറ്റെടുത്തത് ജനാധിപത്യപരമല്ലെന്നും ജയലളിതയുടെ മരണസമയത്ത് തന്നെ കാണാന്‍ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

ശശികലകലക്കെതിരെ അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറാണെന്ന് ജയലളിതയുടെ സഹോദരി പുത്രി് വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ശശികലയോട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ദീപയുടെ നിലപാട്. ശശികലയോട് എതിര്‍പ്പുള്ള അണ്ണാ ഡിഎംകെ നേതാക്കള്‍ ദീപയെ പിന്തുണച്ച് രംഗത്തെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.