മോദിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കേസ്

Posted on: December 10, 2016 9:59 pm | Last updated: December 10, 2016 at 9:59 pm

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി പ്രസിഡന്റ് അമിത് ഷായെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി യുവജന വിഭാഗം നേതാവിനെതിരെ കേസെടുത്തു.

തരണ്‍ ദേവ് യാദവിനെതിരെയാണ് ഐ പി സി സെക്ഷന്‍ 153 എ, 106 വകുപ്പുകള്‍ക്കനുസരിച്ചാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് ഭഗ്‌വത് എസ് പി ശങ്കര്‍ റായി അറിയിച്ചു.