Connect with us

Wayanad

വിശുദ്ധ ഇസ്‌ലാം മാനവ സമൂഹത്തെ ഒന്നായികണ്ട മതം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

പനമരം: പരിശുദ്ധ ഇസ്‌ലാമും പ്രവാചകന്‍ മഹമ്മദ് നബി (സ) തങ്ങളും മാനവ സമൂഹത്തെ ഒന്നായി കണ്ടുവെന്നും വര്‍ഗ്ഗീയതയും പരസ്പര വിദ്വേഷവും ഇസ്‌ലാമിന് അന്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു. മുത്ത് നബി മാനവികതയുടെ സന്ദേശ വാഹകന്‍ എന്ന ശീര്‍ഷകത്തില്‍ പനമരം ബദ്‌റുല്‍ ഹുദയില്‍ നടന്ന മീലാദ് ക്യാമ്പയിനോടബന്ധിച്ച് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്ന പ്രവണത ഇസ്‌ലാമിക സംസ്‌കാരമല്ലെന്നും ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ഒന്നടങ്കം പഴിപറയുന്നത് ശരിയല്ലെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
45 വര്‍ഷം ദര്‍സ് രംഗത്ത് സേവനം ചെയ്തത അംഗീകാരമായി ചടങ്ങില്‍ ബദ്‌റുല്‍ ഹുദാ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എം വി ഹംസ ഫൈസിയെ ഖലീല്‍ തങ്ങള്‍ ആദരിച്ചു.ജില്ലയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് ബദ്‌റുല്‍ ഹുദ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സയ്യിദ് സഅദുദ്ദീന്‍ അല്‍ ഐദ്രൂസി വിതരണം ചെയ്തു.

Latest