43 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കൈവശം സൂക്ഷിച്ച സീരിയല്‍ താരവും കൂട്ടാളികളും പിടിയില്‍

Posted on: December 8, 2016 8:47 pm | Last updated: December 8, 2016 at 8:47 pm

ഹൊഷന്‍ഗാബാദ്: 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കൈവശം സൂക്ഷിച്ച സീരിയല്‍ താരവും കൂട്ടാളികളും പിടിയില്‍. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയും മറ്റു രണ്ടു പേരുമാണ് മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദില്‍ അറസ്റ്റിലായത്. വാഹനത്തില്‍ കടത്താന്‍ ശ്രമിക്കവെ പോലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പുതിയ 500, 2000 രൂപ നോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

പിടിച്ചെടുത്ത പണം നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണെന്നും ഇപ്പോള്‍ മുംബൈയിലുള്ള തന്റെ അക്കൗണ്ടന്റ് തിരിച്ചെത്തിയ ശേഷം പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ ചലാനി പോലീസിനെ അറിയിച്ചു.