ഫൈസല്‍ വധത്തിന് കേന്ദ്രമായി പ്രവര്‍ത്തിച്ച സ്‌കൂള്‍ അടച്ചുപൂട്ടണം: ഐ എന്‍ എല്‍

Posted on: December 8, 2016 6:13 am | Last updated: December 8, 2016 at 9:14 pm

മലപ്പുറം: ഇസ്്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ ക്രൂരമായി കൊല ചെയ്യുന്നതിന് ഗൂഢാലോചനക്കായി പ്രവര്‍ത്തിച്ച മേലേപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് അടച്ചുപൂട്ടണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് നാളെ വൈകീട്ട് മൂന്ന് മണിക്ക് ചെമ്മാട് അങ്ങാടിയില്‍ മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തും. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ പ്രമുഖ എല്‍ ഡി എഫ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് സി എച്ച് മുസ്തഫയും ജനറല്‍ സെക്രട്ടറി സമദ് തയ്യിലും മീഡിയ സെക്രട്ടറി സി പി അബ്ദുല്‍ വഹാബും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.