പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി

Posted on: December 8, 2016 6:56 pm | Last updated: December 8, 2016 at 10:12 pm

ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി.

ശനിയാഴ്ചവരെ മാത്രമെ ഇനി 500 രൂപ നോട്ട് ഉപയോഗിക്കാന്‍ സാധിക്കൂ. ഈ മാസം 15വരെയാണ് ഇളവ് നല്‍കിയിരുന്നത്.

സര്‍ക്കാര്‍, ആശുപത്രി, റെയില്‍വെ എന്നിവിടങ്ങളിലാണ് പഴയ 500 രൂപ ഉപയോഗിക്കാന്‍ കഴിയുമായിരുന്നത്.