കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ട്: അരുണ്‍ ജെയ്റ്റ്‌ലി

Posted on: December 8, 2016 6:46 pm | Last updated: December 9, 2016 at 8:51 am
SHARE

ന്യൂഡല്‍ഹി: കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് വിപുലമായ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളും ഡീസലും കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 0.75 ശതമാനത്തിന്റെ വിലക്കുറവ് ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

സബര്‍ബന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് നടത്തുന്നവര്‍ക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. 2017 ജനുവരി ഒന്നുമുതല്‍ ഇത് നിലവില്‍വരും. ഓണ്‍ലൈനില്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഭക്ഷണത്തിനും റെയില്‍വെ വശ്രമമുറികള്‍ക്കും 0.5 ശതമാനത്തിന്റെ ഇളവും ധനമന്ത്രി പ്രഖ്യാപിച്ചു. സീസണ്‍, മാസ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 0.5 ശതമാനത്തിന്റെ ഇളവും ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് എട്ട് ശതമാനവും ജനറല്‍ ഇന്‍ഷുറന്‍സിന് 10 ശതമാനവും ഇളവ് ലഭിക്കും. റെയില്‍വെ ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിംഗിന് 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. ദേശീയ പാതകളിലെ ടോളിന് 10 ശതമാനംവരെ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here