വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

Posted on: December 6, 2016 1:01 pm | Last updated: December 6, 2016 at 1:01 pm

accident-കൊച്ചി: വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പൊന്നുരുത്തി ചേലപ്ലാക്കല്‍ ഗോപാലന്റെ മകന്‍ ശരണ്‍ ഗോപാലാണ് (23) മരിച്ചത്.

തിങ്കളാഴ്ച രാത്രി ഉണിച്ചിറയിലായിരുന്നു അപകടം. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.