ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി

Posted on: December 6, 2016 11:29 am | Last updated: December 6, 2016 at 11:29 am

mammootty--facebook-and-storysize_647_120315122843തിരുവനന്തപുരം: ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പോലും പങ്കുചേരുകയും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെതായ വിഷമതകളെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുളള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അവരെന്നും മമ്മൂട്ടി പറഞ്ഞു. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.