Connect with us

Socialist

ബിജെപി നേതാവ് കെ. സുരേന്ദ്രനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സോഷ്യല്‍മീഡിയ

Published

|

Last Updated

കോഴിക്കോട്: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍
കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന് തമിഴ് ചാനലുകള്‍ വാര്‍ത്തനല്‍കിയതിന് പിന്നാലെ രാഷ്ട്രീയമുതലെടുപ്പിന് ഒരുങ്ങിയ ബിജെപി നേതാവ്‌
കെ സുരേന്ദ്രന് സോഷ്യല്‍മീഡിയയുടെ തെറിയഭിഷേകം.

ജയലളിത യുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരുപാട് മാറ്റമുണ്ടാകുമെന്നും വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നുമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകം രണ്ടായിരത്തിലേറെ തെറികമന്റുകളാണ് കമന്റ് ബോക്‌സില്‍ വന്നിരിക്കുന്നത്.

എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞോട്ടെ സുരേട്ട അതിനു ശേഷം ഒരു ആധാരാന്ജലി അല്ലെ മനുക്ഷ്യത്ത്വം എന്നാ അംശം ഉള്ളവര്‍ അര്‍പ്പിക്കുക , അതിനു ശേഷം പോരെ ഈ കണക്കെടുക്കല്‍ , എങ്ങനെയായാലും കുറുക്കന്റെ കണ്ണ് കോഴി കൂട്ടില്‍ തന്നെ കഷ്ടം തന്നെ സുരേട്ടാ ,,,എന്ന കമന്റിന് മാത്രം പോസ്റ്റിനേക്കാള്‍ ലൈക്ക്‌ ലഭിച്ച് കഴിഞ്ഞു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാററങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്രെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം.