ജലളിത: കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം

Posted on: December 5, 2016 7:49 am | Last updated: December 6, 2016 at 1:44 am
SHARE

appolo-2തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലടക്കം അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ തമിഴര്‍ എത്തിച്ചേരുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എല്ലാം അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ശബരിമല ആഴിക്ക് ചുറ്റും വടംകെട്ടി ബന്ധവസ്സാക്കിയിട്ടുണ്ട്.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് തിരിച്ച എല്ലാ കെഎസ്ആര്‍ടിസി ബസുകളും തിരികെ വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here