National
പുതിയ ആയിരം രൂപ നോട്ടിന്റെ ചിത്രം വൈറലാകുന്നു


പുതിയ ആയിരം രൂപയെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കുന്ന ആയിരം രൂപ നോട്ടിന്റെതെന്ന പേരിൽ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. എന്നാല്‍ പുതിയ നോട്ട് ഇതുതന്നെയാണോ എന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. നീല നിറത്തില്‍ 2000 രൂപയുടെ നോട്ടിനോട് സാമ്യമുള്ള ഒരു നോട്ടിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ഒറിജിനല്‍ നോട്ടിന്റെ ചിത്രമാണെന്നും അതല്ല വ്യാജമായി ആരോ ഫോട്ടോഷോപ്പില്‍ പടച്ചുണ്ടാക്കിയതാണെന്നും വാര്‍ത്തകളുണ്ട്. രൂപയുടെ അടയാളത്തിൽ അടക്കം ചില തെറ്റുകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നേരത്തെ രണ്ടായിരം രൂപ നോട്ടിന്റെ ചിത്രം പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇതുപോലെ പ്രചരിച്ചിരുന്നു. പിന്നീട് നോട്ട് ഇറങ്ങിയപ്പോള്‍ ചിത്രം ശരിയായിരുന്നുവെന്ന് തെളിയുകയും ചെയ്തു.
ആയിരം രൂപയുടെ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന് അടുത്തിലെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.