ഐ എസ് എല്‍ ഫൈനല്‍ കൊച്ചിയില്‍ തന്നെ

Posted on: December 3, 2016 11:51 am | Last updated: December 3, 2016 at 11:51 am
SHARE

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഈ മാസം 18നാണ് ഫൈനല്‍. ഇന്നലെ നടന്ന ഐ എസ് എല്‍ ഗവേണിംഗ് കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഐ എസ് എല്‍ നടക്കുന്ന ഇന്ത്യയിലെ മറ്റ് എട്ട് വേദികളേക്കാള്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്നത് കൊച്ചിയിലാണ്. ഏകദേശം അരലക്ഷത്തോളം കാണികളാണ് ഓരോ മത്സരവും വീക്ഷിക്കാന്‍ കൊച്ചി സ്റ്റേഡിയത്തിലെത്തുന്നത്.

ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സെമിയില്‍ എത്തണമെങ്കില്‍ നാളെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റുമായി നടക്കുന്ന മത്സരത്തില്‍ വിജയമോ സമനിലയോ നേടണം. 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വേദി കൂടിയാണ് കൊച്ചി സ്റ്റേഡിയം.

 

LEAVE A REPLY

Please enter your comment!
Please enter your name here