Connect with us

National

ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്ക് സൈനിക മേധാവി

Published

|

Last Updated

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് ബജ്വ കാശ്മീര്‍ വിഷയം ഉന്നയിച്ചത്.

അതിര്‍ത്തിയിലെ സുരക്ഷ സംവിധാനങ്ങള്‍ സൈനിക മേധാവി വിലയിരുത്തി. കാശ്മീരില്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രകോപനപരമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

Latest