കള്ളപ്പണം വെളുപ്പിക്കല്‍; 27 ബേങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: December 3, 2016 10:37 am | Last updated: December 3, 2016 at 10:37 am

55609933ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടുകളില്‍ വിവിധ പൊതുമേഖലാ ബേങ്കുകളിലെ 27 മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ വന്‍കിട ബിസിനസ്സുകാരില്‍ നിന്ന് 5.7 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ആദായ നികുതി അധികൃതര്‍ കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയുടെ ഫലമായാണ് സസ്‌പെന്‍ഷന്‍.

ക്രമക്കേടുകള്‍ നടത്തിയ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തതായും ധനമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആര്‍ ബി ഐ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ച ആറ് പേരെ തരംതാഴ്ത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.