രാജ്യത്തുടനീളം നോട്ടിനായി ജനം നെട്ടോട്ടത്തില്‍: ഇതൊന്നും അറിയാതെ രണ്ടു ഗ്രാമങ്ങള്‍

Posted on: December 2, 2016 12:02 pm | Last updated: December 2, 2016 at 12:07 pm

peteemചെന്നൈ: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ട് മാറ്റുന്നതിനും പണം പിന്‍വലിക്കുന്നതിനുമായി രാജ്യത്തുടനീളം ബാങ്കിനും എടിഎമ്മിനും മുന്‍പില്‍ നീണ്ട ക്യൂ നില്‍ക്കുമ്പോഴും ഇന്ത്യയിലെ രണ്ട് ഗ്രാമങ്ങളെ ഇതൊന്നും യാതൊരു തരത്തിലും ബാധിച്ചില്ല. തമിഴ്‌നാട്ടിലും രാജസ്ഥാനിലുമുള്ള രണ്ട് ഗ്രാമങ്ങളിലെ ജനങ്ങളുടെ കൈയില്‍ മാറ്റി വാങ്ങാന്‍ അസാധുവായ നോട്ടുകള്‍ ഇല്ലെന്ന് മാത്രമല്ല നോട്ടിന്റെ ഉപയോഗവുംഇവിടെ ഇല്ല.

ഈ രണ്ട് ഗ്രാമങ്ങളിലും ഒരു ചായ വാങ്ങാന്‍ ആണെങ്കില്‍ പോലും ഗ്രാമീണര്‍ മൊബൈല്‍ പേയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് ഉടനീളം നീണ്ട നിരകള്‍ ദൃശ്യമാവുമ്പോള്‍, ഈ ഗ്രാമങ്ങളില്‍ അനുദിന വ്യവഹാരങ്ങള്‍ പോലും പണരഹിത ഇടപാടുകളിലൂടെ സുഖകരമായി നടത്തി വരുന്നു.

തമിഴ്‌നാട്ടിലെ വേലുപുരം ജില്ലയിലെ ഓറോവില്‍ എന്ന ഗ്രാമവും, 1200 പേര്‍ മാത്രമുള്ള ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ അകോദര എന്ന ഗ്രാമവുമാണ് പണരഹിര വ്യവഹാരങ്ങളിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്വപ്‌ന സാക്ഷാത്കാരം നേടിയിരിക്കുന്നത്. ദിനംപ്രതിയുള്ള ചെറിയ ഇടപാടുകള്‍ക്ക് പോലും ഇവരെ നോട്ട് ക്ഷാമം ബാധിച്ചില്ല. നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ കറന്‍സി റദ്ദാക്കിയതായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുന്‍പിലും വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ പണം വാങ്ങനെത്തിയവര്‍ കുഴഞ്ഞ്വീണതും ചിലയിടങ്ങളില്‍ മരണമടഞ്ഞതും, പണം പിന്‍വലിക്കാന്‍ കഴിയാതെ വിവാഹം വരെ മാറ്റിവെക്കേണ്ടിവന്നതുമെല്ലാം വെറും കേട്ടു കേള്‍വി മാത്രമാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്.

1986 മുതല്‍ 500 രൂപയുടെ നോട്ടുകളുടെ ഇടപാടുകള്‍ ഈ ഗ്രാമങ്ങളില്‍ ഇല്ല. പകരം ബാങ്ക് ഇടപാടുകള്‍ ആണ് നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം, ധനകാര്യ സേവനം/ ഓറോവില്‍ മെയിന്റനന്‍സ് ഫണ്ട് പ്രാകാരം 1985 മുതല്‍ കറന്‍സി ഇടപാട് ഇല്ലാത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഗ്രാമീണര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുകയും ഇത്തരം ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഗ്രാമവാസികള്‍ക്ക് ആവശ്യ സാധാനങ്ങള്‍ 200 ഓറോവിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ട് നമ്പറുകള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്നു. ഗ്രാമത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും വഴി ഇടപാടുകള്‍ നടത്താം. 50,000 ഓളം വരുന്ന ആളുകളാണ് ഗ്രാമത്തില്‍ താമസിക്കുന്നത്.

കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണത്തിനു പകര, കടക്കാരന്റെ അക്കൗണ്ട് വിവരങ്ങളും തുകയും അടങ്ങുന്ന ഒരു മെസ്സേജ് ബാങ്കിലേയ്ക്ക് അയക്കുന്നു. സാധനം വാങ്ങുന്ന ആളുടെ അക്കൗണ്ടില്‍ നിന്ന് തുക കടക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് നിക്ഷേപിച്ചുകൊള്ളും. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ഒരു സ്വകാര്യ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. പരസ്പരമുള്‌ല കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകളും അക്കൗണ്ട് വഴിമാത്രമാണ് ഈ ഗ്രാമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.