പോലീസിനെ നിയന്ത്രിക്കുന്നത് സി പി എം നേതാക്കള്‍: ടി സിദ്ദീഖ്

Posted on: December 1, 2016 12:04 pm | Last updated: December 1, 2016 at 12:04 pm

t siddhiqueവടകര: കേരളത്തില്‍ പോലീസിനെ നിയന്ത്രിക്കുന്നത് സി പി എം നേതാക്കളാണെ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. ഇടത് നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായ എസ് ഐമാരും സി ഐമാരും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. കോട്ടപ്പള്ളി കണ്ണമ്പത്തുകര അക്രമ കേസുകളിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അക്രമ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു.