പി എസ് സി പ്രത്യേക അറിയിപ്പ്‌

Posted on: November 30, 2016 9:50 am | Last updated: November 29, 2016 at 11:55 pm

pscഓണ്‍ലൈന്‍ പരീക്ഷ
തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 382/2014 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രതേ്യക നിയമനം) തസ്തികയിലേക്ക് 2016 ഡിസംബര്‍ അഞ്ചിന് രാവിലെ 10.00 മുതല്‍ 12.15 വരെ കെ പി എസ് സി തിരുവനന്തപുരം, എറണാകുളം എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ കെ പി എസ് സി ഔദ്യോഗിക വൈബ്‌സൈറ്റായ www.keralapsc.gov.in ല്‍ നിന്ന് ഉദേ്യാഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

ശാരീരിക അളവെടുപ്പും
കായിക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 5/2016, 6/2016, 7/2016 എന്നിവ പ്രകാരം പോലീസ് വകുപ്പില്‍ വുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ ഉദേ്യാഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഇന്ന് രാവിലെ ആറ് മുതല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഗൗണ്ടില്‍ രണ്ട് ബാച്ചുകളിലായി നടക്കും.
ഇന്റര്‍വ്യൂ

തിരുവനന്തപുരം: കാസര്‍കോട്ട് കാറ്റഗറിമ്പര്‍ 15/2014 പ്രകാരം കൃഷി (മണ്ണ് സംരക്ഷണം) വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ഇന്നും നാളെയും മറ്റന്നാളും നടക്കും. കാറ്റഗറി നമ്പര്‍ 745/2012 പ്രകാരം എന്‍ സി എ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. കാറ്റഗറി നമ്പര്‍ 216/2014 പ്രകാരം പാലക്കാട് ജില്ല ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട്്് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് നടക്കും. കാറ്റഗറി നമ്പര്‍ 440/2014 പ്രകാരം അനിമല്‍ ഹസ്ബന്ററി വകുപ്പില്‍ സിനിമാ ഓപ്പറേറ്റര്‍- കം- ഡ്രൈവര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരുടെ അസ്സല്‍ പ്രമാണ പരിശോധനയും, ഇന്റര്‍വ്യൂവും ഡിസംബര്‍ രണ്ടിനും പാലക്കാട് ജില്ലാ ഓഫീസിലും നടത്തുന്നു.

ഒ എം ആര്‍ പരീക്ഷ

തിരുവനന്തപുരം: ജില്ലയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ്, ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 515/2015, 245/2016 എന്നിവ പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, കേരള പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ കാറ്റഗറി നമ്പര്‍ 165/2016 പ്രകാരം കംപൗണ്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 244/2016 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് 2016 ഡിസംബര്‍ 08 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ എം ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദേ്യാഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെപ്തംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപ, സൂക്ഷ്മപരിശോധനക്ക് പേപ്പറൊന്നിന് 100 രൂപ, ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പിക്ക് പേപ്പറൊന്നിന് 300 രൂപ എന്നിങ്ങനെയാണ് ഫീസ്. ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏഴിന്

തിരുവനന്തപുരം: സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പാക്കുന്ന സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രോജക്ട് സയന്റിസ്റ്റ് (ഒരു ഒഴിവ്): വേതനം- 32,300 രൂപ. യോഗ്യത- എര്‍ത്ത് സയന്‍സ്/സയന്‍സ്/സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ് ബിരുദമോ ബിരുദാനന്തര ബിരുദമോ. റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി ഐ എസില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കാഡ്/ജിസ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്): വേതനം- 20,000 രൂപ, യോഗ്യത- സിവില്‍ ഡിപ്ലോമ/ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഐ റ്റി ഐ സര്‍വെയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍/സയന്‍സില്‍ ബിരുദവും ജി ഐ എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. കാഡ്/ജി ഐ എസില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അനുവദനീയ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ പത്തിന് കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ്ഭവന്‍, തിരുവനന്തപുരം ഓഫീസില്‍ സ്‌ക്രീനിംഗ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 0471 2301167. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ രണ്ടിന്
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ മുസ്‌ലിം യുവജനതക്കായുളള കരുനാഗപ്പളളി, ആലുവ പരിശീലന കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും, വയനാട്, പയ്യന്നൂര്‍ പരിശീലന കേന്ദ്രങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും ഒന്നു വീതം ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ രണ്ടിന് ഇന്റര്‍വ്യൂ നടത്തും.

യോഗ്യത: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (എസ് എസ് എല്‍ സി, ഡി സി എ) ഓഫീസ് അറ്റന്‍ഡന്റ് (ഏഴാം ക്ലാസ് പാസ്).ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം വികാസ് ഭവന്‍ (നാലാം നില) തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.