ഇന്ത്യന്‍ സ്ഥാനപതി അടുത്ത മാസം ആദ്യം ചുമതലയേല്‍ക്കും

Posted on: November 29, 2016 7:31 pm | Last updated: November 29, 2016 at 7:31 pm

cvmqtomumaazahtഅബുദാബി: യു എ ഇ യുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി അടുത്ത മാസം ആദ്യം ചുമതലയേല്‍ക്കും.
1983ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന സൂരി കെയ്‌റോ, ഡമസ്‌കസ്, വാഷിംഗ്ടണ്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര മന്ത്രാലയങ്ങളിലും കിഴക്കന്‍ ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യയുടെ കോണ്‍സുല്‍ ജനറലായും ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായും ഈജിപ്തില്‍ ഇന്ത്യ ന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്.

അറബി, ഫ്രഞ്ച് ഭാഷകളില്‍ നൈപുണ്യനായ സൂരി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നയതന്ത്രഞനും ഗ്രന്ഥകാരനുമാണ്. പഞ്ചാബിലെ അമൃതസറില്‍ 1959 ലാണ് ജനനം. രണ്ട് മക്കളുണ്ട്.