Connect with us

National

ആറ് വയസ്സുകാരിയെ നാലംഗ സംഘം കൂട്ട മാനഭംഗം ചെയ്തു

Published

|

Last Updated

പൂനെ: ആറ് വയസ്സുകാരിയായ ബാലികയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. പൂനെയിലെ അന്നാ സാഹബ് മഗര്‍ ചേരിയിലാണ് സംഭവം. പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് മാനഭംഗത്തിന് ഇരയാക്കി. കുട്ടി സംഭവം മാതാവിനോട് പറഞ്ഞതോടെ അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

---- facebook comment plugin here -----

Latest