മാവോയിസ്റ്റുകളുടെ മൃതദേഹം ഉടൻ സംസ്‌കരിക്കരുതെന്ന് കോടതി

Posted on: November 28, 2016 1:34 pm | Last updated: November 28, 2016 at 2:20 pm
SHARE

maoist-leaders-jpg-image-470-246മലപ്പുറം: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വൈകീട്ട് ഏഴ് മണി വരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി ജില്ലാ കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കാണ് കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിപുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കോടി ഇടപെടല്‍. കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദെഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരനും കോടതിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here