റെയില്‍വേ റിസര്‍വേഷന്‍ ഫോമില്‍ ഇനി മുതല്‍ മൂന്നാംലിംഗ വിഭാഗവും

Posted on: November 27, 2016 7:18 pm | Last updated: November 27, 2016 at 7:18 pm

transgenderന്യൂഡല്‍ഹി: റെയില്‍ വേ ടിക്കറ്റ് റിസര്‍വേഷന്‍, റദ്ദാക്കല്‍ ഫോമില്‍ ആണ്‍/ പെണ്‍ എന്ന് ചേര്‍ക്കാനുള്ള ഭാഗത്ത് മൂന്നാംലിംഗം (ടി ജി) എന്ന് കൂടി ഇന്ത്യന്‍ റെയില്‍വേയും ഐ ആര്‍ സി ടി സിയും ഉള്‍പ്പെടുത്തി. നേരിട്ടും ഓണ്‍ലൈനായും ടിക്കറ്റ് റിസര്‍വേഷനും റദ്ദാക്കലും നടത്തുമ്പോള്‍ ഈ സൗകര്യം ലഭിക്കും. ഭിന്നലിംഗം എന്നതിന് പകരം മൂന്നാം ലിംഗം എന്ന് തന്നെയാകും ഫോറങ്ങളില്‍ ഉള്‍പ്പെടുത്തുക.

ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ഏപ്രിലിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹിജഡകള്‍, ഷണ്ഡന്മാര്‍ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഭിന്നലിംഗക്കാരെ മൂന്നാം ലിംഗം എന്ന രീതിയില്‍ തന്നെ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.