സിറിയയിലെ അലപ്പോ നഗരം വിമതരില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു

Posted on: November 27, 2016 5:37 pm | Last updated: November 27, 2016 at 5:37 pm

aleppo-syria
ഡമസക്കസ്: വിമതരുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ സിറിയയിലെ അലപ്പോ നഗരം സൈന്യം തിരിച്ചുപിടിച്ചു. അഞ്ചര വര്‍ഹം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ബഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് അലപ്പോയില്‍ ആധിപത്യം ഉറപ്പിക്കാനായത്. 2012ലാണ് അലപ്പോയുടെ നിയന്ത്രണം സിറിയന്‍ വിമതര്‍ കൈക്കലാക്കിയത്.

സിറിയയിലെ ആഭ്യന്തര കലഹത്തില്‍ ഇതുവരെ രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അലപ്പോ നഗരത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെയാണ് ഇതില്‍ കൂടുതല്‍ പേര്‍ക്കും ജീവഹാനി സംഭവിച്ചത്. ശക്തമായ വ്യോമാക്രമണമാണ് സൈന്യം ഈ മേഖലയില്‍ നടത്തിയിരുന്നത്.

സാധാരണക്കാരെ അണിനിരത്തി മനുഷ്യ കവചം തീര്‍ത്താണ് വിമതര്‍ സൈനിക നീക്കങ്ങളെ നേരിട്ടത്. ഇതാണ് കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത്.