തെലുങ്കാനയില്‍ 2000 രൂപയുടെ കള്ളനോട്ടുമായി ആറംഗസംഘം അറസ്റ്റില്‍

Posted on: November 26, 2016 9:06 pm | Last updated: November 27, 2016 at 5:18 pm

fake_currency_261116ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ 2000 രൂപയുടേതടക്കം കള്ളനോട്ടുമായി ആറംഗ സംഘം അറസ്റ്റിലായി. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. 2,22,310 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. നോട്ട് നിരോധനത്തിനു ശേഷം പ്രതികള്‍ ചെറിയ തുകയുടെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തുവരികയായിരുന്നു. പിന്നീട് 2000 രൂപ നോട്ടുകളും അച്ചടിച്ചു. എന്നാല്‍ ഇത് വിതരണം ചെയ്യാന്‍ സാധിക്കുന്നതിനുമുമ്പ് പോലീസ് പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ വലയിലായത്.