ആസ്‌ത്രേലിയ തേടുന്ന ഭീകരന്‍ അറസ്റ്റില്‍: റിപ്പോര്‍ട്ട്‌

Posted on: November 26, 2016 12:10 am | Last updated: November 25, 2016 at 11:31 pm

_92656659_mediaitem89600714ന്യൂയോര്‍ക്ക്: ആസ്‌ത്രേലിയ തേടുന്ന ഇസില്‍ ഭികരന്‍ നീല്‍ പ്രകാശ് മിഡില്‍ ഈസ്റ്റില്‍ അറസ്റ്റിലായതായി മാധ്യമ റിപ്പോര്‍ട്ട്. ഇറാഖില്‍ ഈ വര്‍ഷം അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പ്രകാശ് കൊല്ലപ്പെട്ടുവെന്ന് അമേരിക്കയും ആസ്‌ത്രേലിയയും പറഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ ഏതോ രാജ്യത്ത് വെച്ചാണ് പ്രകാശ് അറസ്റ്റിലായിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.25 വയസുള്ള അബു ഖാലിദ് അല്‍ കംബോഡിയെന്ന പേരുള്ള ഇയാള്‍ 2013ലാണ് ഇസിലില്‍ അംഗമാകുന്നത്. ജുലൈയില്‍ ഇറാഖില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. ആസ്‌ത്രേലിയക്കാരെ ഇസിലിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍. അതേ സമയം വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ ആസ്‌ത്രേലിയന്‍ നീതിന്യായ വകുപ്പ് മന്ത്രി മൈക്കല്‍ കീനാന്‍ തയ്യാറായില്ല.