കാരന്തൂര്‍: പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ഫാമിലി തെറാപിസ്റ്റും കോര്‍പറേറ്റ് മെന്ററുമായ ബി എം മുഹ്‌സിന് യു കെ യിലെ ട്രിനിറ്റി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. മാതാപിതാക്കളുടെ പെരുമാറ്റങ്ങള്‍ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തില്‍ വഹിക്കുന്ന പങ്ക്, മക്കളില്‍ ആത്മ വിശ്വാസം, ആത്മാഭിമാന ബോധം, വിജയിക്കാനുള്ള ആഗ്രഹം എന്നിവ എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന വിഷയത്തില്‍ മൂന്ന് വര്‍ഷമായി നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്.
രാജ്യത്തിനകത്തും പുറത്തും നിരവധി മനഃശാസ്ത്ര പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ബി എം മുഹ്‌സിന്‍ മര്‍കസ് ഇഹ്‌റാമിന്റെ ജോയന്റ് ഡയറക്ടറും പ്രമുഖ മനഃശാസ്ത്ര ഓണ്‍ലൈന്‍ ചാനലായ ഹാപ്പി ലൈഫ് ടി വി യുടെ എം ഡിയുമാണ്.