നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍

Posted on: November 25, 2016 2:21 pm | Last updated: November 25, 2016 at 7:53 pm

kanam Rajendranതിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പോലീസ് നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ തെറ്റുണ്ടോ എന്ന് പരിശോധിക്കണം. അതിനുപകരം, അവര്‍ ഉയര്‍ത്തുന്ന ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എല്‍ഡിഎഫ് സര്‍ക്കാരെന്നും കാനം വ്യക്തമാക്കി.