മന്‍മോഹന്‍ സിംഗിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

Posted on: November 25, 2016 10:44 am | Last updated: November 25, 2016 at 10:44 am
SHARE

Manmohan_Singh_671088fന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ മറുപടി പറഞ്ഞിരുന്നത്.

മന്‍മോഹന്‍ സിംഗ് പ്രഗത്ഭനായ സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ അദ്ദേഹം അധികാരത്തിലിരുന്ന രണ്ട് ടേമുകളില്‍ അദ്ദേഹം രാജ്യത്തിനായി എന്താണ് ചെയ്തത്. കള്ളപ്പണം കുമിഞ്ഞു കൂടിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അത് ആസൂത്രിത കൊള്ള ആയിരുന്നില്ലേ എന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ പറഞ്ഞു.

മോദിയുടെ തീരുമാനത്തിന് പിന്നല്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. കള്ളപ്പണത്തിന് എതിരായ നടപടി മാത്രമാണിത്. മോദിയുടെ തീരുമാനം കേവലം ഒരു രാഷ്ട്രീയക്കാരന്റേതല്ല, ഒരു പരിഷ്‌കര്‍ത്താവിന്റേതാണ്. മോദി തീരുമാനമെടുക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ല അടുത്ത തലമുറയെ മുന്നില്‍ കണ്ടാണെന്നും നന്ദകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here