യു ഡി എഫ് എം എല്‍ എമാര്‍ രാജ് ഭവന്‍ പിക്കറ്റ് ചെയ്യും

Posted on: November 25, 2016 6:41 am | Last updated: November 24, 2016 at 11:48 pm

udf-mlasന്യൂഡല്‍ഹി: ഈ മാസം 28ന് രാജ്യ വ്യാപകമായി പ്രതിഷേധ ദിനത്തിന്റെ ഭാഗമായി യു ഡി എഫ്. എം എല്‍ എ മാരുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യുമെന്ന് വി എം സുധീരന്‍.

ഇടതു മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടും. ഓരോ കക്ഷികളും സ്വന്തം നിലയില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുവാനാണ് എ ഐ സി സി നിര്‍ദേശം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ മനോഭാവം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.