നാളെ മുതല്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ എവിടെയെല്ലാം ഉപയോഗിക്കാം

Posted on: November 24, 2016 9:18 pm | Last updated: November 25, 2016 at 7:35 am

cxfw3k7usaaz14nന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയപരധി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെങ്കിലും അവശ്യസേവനങ്ങള്‍ക്ക് ഈ നോട്ട് ഉപയോഗിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ 15 വരെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

 • ടോള്‍ പ്ലാസകളിലും പെട്രോള്‍ പമ്പുകളിലും
 • കേന്ദ്ര/സംസ്ഥാന/തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫീസ് അടക്കാന്‍. ഒരു വിദ്യാര്‍ഥിക്ക് പരമാവധി രണ്ടായിരം രൂപ വരെ
 • കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ഫീസ് അടയക്കാന്‍
 • 500 രൂപ വരെയുള്ള പ്രീപെയ്ഡ് മൊല്‍ൈ റീചാര്‍ജിംഗിന്
 • കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്‌റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍. ഒരു തവണ പരാമവധി 5000 രൂപ വരെ വിനിയോഗിക്കാം.
 • കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ വില്‍പ്പന ശാലകളില്‍
 • നിലവിലുള്ള വെള്ളം, വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍
 • സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക്
 • എല്ലാ ഫാര്‍മസികളിലും ഡോക്ടറുടെ കുറിപ്പടിയോട് കൂടി മരുന്ന് വാങ്ങാന്‍
 • റെയില്‍വേ, ഗവണ്‍മെന്റിന് കീഴിലുള്ള ബസ് ടിക്കറ്റ് റിസര്‍വേഷനും എയര്‍പോര്‍ട്ടിലുള്ള എയര്‍ലൈന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് വാങ്ങുന്നതിനും
 • ശ്മശാനങ്ങളില്‍
 • അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്ര പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ വരെ
 • പാചകവാതക സിലിണ്ടര്‍ വാങ്ങുന്നതിന്
 • ട്രെയിന്‍ യാത്രയില്‍ ട്രെയിനില്‍ ഔദ്യോഗികമായി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍
 • മെട്രോ റെയില്‍, സബര്‍ബന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വാങ്ങാന്‍
 • ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കീഴിലുള്ള സ്മാരകങ്ങളില്‍ പ്രവേശന ടിക്കറ്റ് എടുക്കാന്‍
 • കേന്ദ്ര / സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ വരുന്ന വിവിധ നികുതികളും കുടിശ്ശികകളും അടച്ചുതീര്‍ക്കാന്‍
 • കോടതി ഫീസുകള്‍ അടക്കാന്‍
 • സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിത്തുകള്‍ വാങ്ങുന്നതിന്.