ബേങ്കുകളില്‍ നിന്ന് ഇന്ന് മുതല്‍ നോട്ട് മാറ്റി വാങ്ങാനാകില്ല

Posted on: November 24, 2016 8:09 pm | Last updated: November 25, 2016 at 11:50 am
SHARE

indian-currency_650x400_61478745736ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കില്ല. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഇതിനുള്ള സമയപരിധി അവസാനിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള പഴയ കറന്‍സികള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഡിസംബര്‍ 30 വരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം, അവശ്യ സേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. പെട്രോള്‍ പമ്പുകള്‍, മൊബൈല്‍ റീചാര്‍ജിംഗ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Read more: നാളെ മുതല്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ എവിടെയെല്ലാം ഉപയോഗിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here