എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് മൂന്ന് മാസം തടവ്

Posted on: November 24, 2016 7:00 pm | Last updated: November 25, 2016 at 12:36 am
SHARE

an shamseerകണ്ണൂര്‍: പോലീസുകാര്‍ക്കെതിരെ ഭീഷണിമുഴക്കി പ്രസംഗിച്ചെന്ന കേസില്‍ തലശേരി എംഎല്‍എയും സിപിഎം നേതാവുമായ എ.എന്‍.ഷംസീറിന് മൂന്ന് മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനിടെയാണ് വിവാദപ്രസംഗം നടത്തിയത്. ഞങ്ങളെ തല്ലിയാല്‍ പോലീസിനെ തിരിച്ച് തല്ലും എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം.

ഈ കേസിന്റെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്ന എംഎല്‍എയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലിനോട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും നടപ്പാക്കാതെ വന്നതോടെയാണ് തടവും പിഴയും കോടതി വിധിച്ചത്.

വിധിക്ക് ശേഷം കോടതിയില്‍ ഹാജരായി എംഎല്‍എ ജാമ്യം നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here