എടിഎമ്മുകളില്‍ നിറക്കാനുള്ള ഒന്നര കോടിയുമായി ഡ്രൈവര്‍ മുങ്ങി

Posted on: November 24, 2016 8:39 am | Last updated: November 24, 2016 at 8:39 am
SHARE

robber-newബെംഗളൂരു: നഗരത്തിലെ എ ടി എമ്മുകളില്‍ നിറക്കാനുള്ള ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. എ ടി എമ്മുകളില്‍ പണം നിറക്കുന്ന ലോജിക്യാഷ് എന്ന സംഘത്തിന്റെ ഡ്രൈവര്‍ ഡൊമിനിക്കാണ് മറ്റ് ഉദ്യോഗസ്ഥര്‍ വണ്ടിയില്‍ നിന്നിറങ്ങിയ സമയം വാനുമായി കടന്നുകളഞ്ഞത്.
ഇന്നലെ ഉച്ചക്ക് ബെംഗളൂരു കെ ജി റോഡിലാണ് സംഭവം. വിവിധ ബേങ്കുകളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം അതാത് എ ടി എമ്മുകളില്‍ പണം നിറക്കാന്‍ കരാറെടുത്ത സംഘമാണ് ലോജിക്യാഷ്. ഇത് പ്രകാരം നഗരത്തിലെ വിവിധ ബേങ്കുകളില്‍ നിന്ന് തുക ശേഖരിച്ച ശേഷം കെ ജി റോഡിലെ ബേങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പണമെടുക്കാന്‍ ഇറങ്ങിയതായിരുന്നു ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും. ഇവര്‍ ഇറങ്ങിയ ഉടനെയാണ് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടത്. 1.36 കോടി രൂപയുടെ 2000ന്റെ നോട്ടുകളും ശേഷിക്കുന്ന ഒരു ലക്ഷം 100ന്റെ നോട്ടുകളുമാണ് വണ്ടിയിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here