Connect with us

National

പുതിയ നോട്ടിലെ ദേവനാഗരി ലിപി ഡിസൈനെന്ന് കേന്ദ്രം, അല്ലെന്ന് കോടതി

Published

|

Last Updated

ചെന്നൈ: പുതിയ 2000 രൂപ നോട്ടിലെ ദേവനാഗരി ലിപിയിലുള്ള അക്കങ്ങള്‍ നോട്ടിന്റെ ഡിസൈനിന്റെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ വാദം മദ്രാസ് ഹൈക്കോടതി തള്ളി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട ഒരു നോട്ടിലെ അക്കങ്ങള്‍ ഡിസൈനായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

നോട്ടില്‍ ദേവനാഗരി ലിപിയിലുള്ള അക്കങ്ങള്‍ രേഖപ്പെടുത്തിയത് 1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഡിഎംകെ നേതാവ് കെപിടി ഗണേശന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. നിയമം ലംഘിച്ചതിനാല്‍ പുതിയ 2000 രൂപ നോട്ട് അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് നവംബര്‍ 28ന് വീണ്ടും പരിഗണിക്കും.