അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില എന്തെന്ന് കാത്തിരുന്ന് കാണാമെന്ന് മമത

Posted on: November 23, 2016 6:57 pm | Last updated: November 23, 2016 at 7:28 pm

mamata-banerjee_650x400_71479831846ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നില എന്താണെന്ന് കാത്തിരുന്ന് കാണാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായ ഡല്‍ഹിയിലെ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ട സമരപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദിയുടെ മണ്ഡലമായ വാരണാസി അടക്കമുള്ള നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലേക്ക് പ്രധാനമന്ത്രി തള്ളിവിട്ടിരിക്കുന്നത്. മോദിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഉണ്ടാക്കിയ കെടുതികള്‍ക്ക് മാപ്പ് പറയുകയും നിരോധനം പിന്‍വലിക്കുകയും ചെയ്യുമായിരുന്നു. ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രതിഷേധമല്ലെന്നും പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ വിജയം നോട്ട് പിന്‍വലിക്കലിനെതിരായുള്ള ജനങ്ങളുടെ വിപ്ലവത്തിന്റെ സൂചനയാണെന്നും മമത പറഞ്ഞു.