പ്രധാനമന്ത്രിയുടെ നിലപാട് പദവിക്ക് ചേരുന്നതല്ലെന്ന് ചെന്നിത്തല

Posted on: November 23, 2016 6:08 pm | Last updated: November 24, 2016 at 11:20 am

ramesh-chennithalaതിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ തയ്യാറല്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് പദവിക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പ്രധാനമന്ത്രിയും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനാണോ മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ നിലപാട് കേരളത്തെ അവഹേളിക്കുന്നതാണ്. ഈ തീരുമാനം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ചെന്നിത്തല വ്യക്തമാക്കി.