Connect with us

Kerala

പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല; സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകില്ല

Published

|

Last Updated

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ കാണാന്‍ സംഘത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യമന്ത്രിയെ കാണാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. ധനകാര്യമന്ത്രിയെ കാണാനായി മാത്രം ഡല്‍ഹിക്ക് പോവേണ്ട കാര്യമില്ല. ഹിറ്റ്‌ലറേയും മുസോളനിയേയും മാതൃകയാക്കിയവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറല്ല. സാധാരണഗതിയില്‍ സംസ്ഥാനങ്ങളോട് ദേശീയനേതാക്കള്‍ കാണിക്കുന്ന മര്യാദയല്ല പ്രധാനമന്ത്രി കാണിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രതികരണത്തില്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിനുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.