ജാര്‍ഖണ്ഡില്‍ ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

Posted on: November 23, 2016 12:58 pm | Last updated: November 23, 2016 at 5:55 pm

maoists_3dc61d82-2fb5-11e5-a8da-005056b4648eറാഞ്ചി: ജാര്‍ഖണ്ഡില്‍ ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു. ലെയ്റ്റ്ഹാര്‍ ജില്ലയിലെ വനപ്രദേശത്താണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ കൈയില്‍നിന്നും റൈഫിളുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സേന പരിശോധന നടത്തുകയാണ്.