ഫുട്‌ബോള്‍: തിരുവനന്തപുരം, മലപ്പുറം ജയിച്ചു

Posted on: November 23, 2016 9:41 am | Last updated: November 23, 2016 at 10:26 am

footballകല്‍പ്പറ്റ: അരപ്പറ്റയില്‍ ആരംഭിച്ച അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ തിരുവനന്തപുരത്തിനും മലപ്പുറത്തിനും ജയം.

ഉച്ചക്ക് രണ്ടിന് നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് തിരുവനന്തപുരം പാലക്കാടിനെ തകര്‍ത്തത്. തിരുവനന്തപുരത്തിനായി സജീവ് ഖാന്‍ മൂന്നു ഗോളുകള്‍ നേടി ടോപ്പ് സ്‌കോററായി. ജോബി ജസ്റ്റിന്‍ (രണ്ടു ഗോള്‍), ജിപ്‌സണ്‍( ഒരു ഗോള്‍) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. രണ്ടാമത്തെ മത്സരത്തില്‍ മലപ്പുറം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി. മലപ്പുറത്തിന്റെ രണ്ടു ഗോളുകളും ഉസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു പിറന്നത്. ദനേഷ് കണ്ണൂരിന്റെ ആശ്വാസ ഗോള്‍ നോടി.