ലിവര്‍പൂളിനെ പിന്തള്ളി പോയന്റ് പട്ടികയില്‍ ചെല്‍സി ഒന്നാമത്

Posted on: November 22, 2016 8:30 am | Last updated: November 22, 2016 at 3:39 pm

cpy

ലണ്ടന്‍: മിഡില്‍സ് ബ്രോയുടെ ശക്തമായ പ്രതിരോധ കോട്ട തകര്‍ത്ത് ഒരു ഗോള്‍ ജയം സ്വന്തമാക്കി ചെല്‍സി പ്രീമിയര്‍ ലീഗിന്റെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്വന്തം മൈതാനത്ത് കളിക്കിറങ്ങിയ മിഡില്‍സ്‌ബ്രോ ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും ചെല്‍സിക്കായി ഗോള്‍ നേടിയ ഡിഗോ കോസ്റ്റയുടെ മുന്നില്‍ അടിപതറുകയായിരുന്നു.

ആദ്യ പകുതിയില്‍ കളി അവസാനിപ്പിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെയാണ് കോസ്റ്റ ആതിഥേയരുടെ ഗോള്‍ വല കുലുക്കിയത്. ഇതോടെ കോസ്റ്റ സീസണില്‍ 10 ഗോളുകളാണ് തികച്ചത്. തുടര്‍ച്ചയായ ആറു ജയങ്ങളോടെ 12 കളികളില്‍ നിന്ന് 28 പോയന്‌റ് നേടിയാണ് ചെല്‍സി ഒന്നാം സ്ഥാനത്തെത്തിയത്.