നൂറുമേനി വിളവില്‍ മനം നിറഞ്ഞ് ചേലേമ്പ്രയിലെ കുട്ടിക്കൂട്ടം

Posted on: November 22, 2016 3:07 pm | Last updated: November 22, 2016 at 3:07 pm
 ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് എസ് വിദ്യാര്‍ഥികളുടെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനം ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് നിര്‍വഹിക്കുന്നു
ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് എസ് വിദ്യാര്‍ഥികളുടെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനം ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് നിര്‍വഹിക്കുന്നു

തേഞ്ഞിപ്പലം: ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ ഒരേക്കറില്‍ നിന്ന് നെല്‍കൃഷി വിളവെടുത്തു. ചിങ്ങം ഒന്നിന് നട്ടുപരിപാലിച്ച നെല്ലാണ് ഇന്നലെ കുട്ടികള്‍ കൊയ്‌തെടുത്തത്. എന്‍ എന്‍ എം എച്ച് എസ് എസിലെ എന്‍ എസ് എസ് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് നെല്‍കൃഷി നടത്തിയത്. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് കൊയ്ത്തുത്സവം ഉദ്്ഘാടനം ചെയ്തു. രാവിലെ സ്‌കൂളില്‍ നിന്നും ഘോഷയാത്രയായി എത്തിയായിരുന്നു വിളവെടുപ്പ്്. ഒരേക്കറോളം പാടത്തെ നെല്ലാണ് കൊയ്‌തെടുത്തത്. പഞ്ചായത്തംഗങ്ങളായ എം ബേബി, സി കെ സുജിത പ്രിന്‍സിപ്പല്‍ കെ സദാനന്ദന്‍, പ്രധാന അധ്യാപിക ആര്‍ പി ബിന്ദു, കൃഷി ഓഫീസര്‍, തുളസീദാസ്, അധ്യാപകരായ സി പി ബാലകൃഷ്ണന്‍, ദീപക്, ശ്വേത അരവിന്ദ് കൊയ്ത്തിന് നേതൃത്വം നല്‍കി. നെല്ലിന് പുറമെ വിവിധ തരം പച്ചക്കറികള്‍, മധുരക്കിഴങ്ങ്, കപ്പ, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയും കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികള്‍ സാമൂഹിക സേവനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അക്കാദമിക കാര്യങ്ങളില്‍ മാത്രമല്ല എല്ലാ മേഖലയിലും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് പ്രിന്‍സിപ്പലും അധ്യാപകരും പറഞ്ഞു. നെല്ല് കൊയ്ത പാടത്ത് ഉഴുന്ന്, എള്ള് എന്നിവ കൃഷിയിറക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.