സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണം: വിഎസ്

Posted on: November 22, 2016 12:12 pm | Last updated: November 22, 2016 at 12:12 pm
SHARE

vs-achuthanandanതിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന്് ചവിട്ടി പുറത്താക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.

കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ നോട്ട് നിരോധനം വന്നതു മുതല്‍ സാധാരണ ജനങ്ങളടക്കം പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും, ജനങ്ങള്‍ അരി വാങ്ങാന്‍ ക്യു നില്‍ക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ അക്കൗണ്ടില്‍ അനധികൃത പണം കുമിഞ്ഞു കൂടുകയായിരുന്നെന്നും വിഎസ് കുറ്റപ്പെടുത്തി.

കള്ളപ്പണം തടയാനാണ് നോട്ടു നിരോധന നടപടിയെന്ന് പറയുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ധൈര്യമുണ്ടെങ്കില്‍ അദാനിയെയും അംബാനിയെയും തൊട്ടു നോക്കൂവെന്നും അപ്പോള്‍ കാണാം കളിയെന്നും, മോഡി വന്‍കിടക്കാരുടെ ബ്രാന്‍ഡ് അംബാസിഡറാവുകയാണെന്നും വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here