അസാധുവായ 500 രൂപ നോട്ടുകള്‍ കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാന്‍ ഉപയോഗിക്കാം

Posted on: November 21, 2016 3:05 pm | Last updated: November 22, 2016 at 9:21 am

Indian-farmer-Rajen-Bordo-007ന്യൂഡല്‍ഹി: അസാധുവായ 500 രൂപ നോട്ടുകള്‍ കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാന്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് വാങ്ങുന്നതിനാണ് ഇളവ്.

നേരത്തെ കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് വായ്പാ തുകയില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇതിന് പുറമെ ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ചെറുകിട ബിസിനസുകാര്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്കും അറിയിച്ചിട്ടുണ്ട്. മൂന്ന് മാസമെങ്കിലും ഇടപാടുകള്‍ നടന്നിട്ടുള്ള അക്കൗണ്ടുകള്‍ക്കാണ് ഇളവ്. നേരത്തെ കറന്റ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു ഇളവ്.