തീരദേശ വികസന കോര്‍പറേഷനില്‍ ഒഴിവുകള്‍

Posted on: November 19, 2016 11:20 pm | Last updated: November 19, 2016 at 11:20 pm

തിരുവനന്തപുരം: തീരദേശ വികസന കോര്‍പ്പറേഷനില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ വിവിധ താത്കാലിക തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വേതനം എന്ന ക്രമത്തില്‍ ചുവടെ. പ്രോജക്ട് അസോസിയേറ്റ് (ഫിഷറീസ്) തിരുവനന്തപുരം (രണ്ട്), എറണാകുളം (ഒന്ന്), കോഴിക്കോട് (ഒന്ന്), ബി എഫ് എസ് സി/എം എസ് സി (സുവോളജി)/എം എസ് സി (ഫിഷറീസ്)/അക്വാട്ടിക് ബയോളജി/അക്വാകള്‍ച്ചര്‍/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/മറൈന്‍ ബയോളജി/മാരികള്‍ച്ചര്‍. 20,000 രൂപ. പ്രോജക്ട് അസോസിയേറ്റ് (സോഷ്യല്‍ വര്‍ക്ക്) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓരോ ഒഴിവുവീതം. എം എസ് ഡബ്ല്യു/എം എ സോഷ്യോളജി. 20,000 രൂപ. അസിസ്റ്റന്റ് മാനേജര്‍ ഒരൊഴിവ്. എം ബി എ. 20,000 രൂപ. അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍),(ക്വാളിറ്റി കണ്‍ട്രോള്‍) ഒരൊഴിവ് വീതം. ബി എഫ് എസ് സി/എം എസ് സി (ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്), 20,000/ രൂപ. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്2 (ഒരൊഴിവ്) പ്ലസ് ടൂ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, നെറ്റ്‌വര്‍ക്കിംഗ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍. 12,000 രൂപ. പ്രായപരിധി 40 വയസ് കഴിയരുത്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം. 30ന് വൈകീട്ട് നാലിന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിംഗ്, ഒന്നാംനില, വഴുതക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.