നോട്ട് മാറ്റം ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം

Posted on: November 19, 2016 12:08 am | Last updated: November 19, 2016 at 10:58 am

moneyന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇന്ന് നിയന്ത്രണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമാണ് ഇന്ന് പണമെടുക്കാനാകുക. അറുപത് വയസ്സ് പിന്നിട്ടവര്‍ക്ക് ഇന്ന് ഒറ്റത്തവണ പരമാവധി രണ്ടായിരം രൂപ വരെ മാറ്റിയെടുക്കാം.

ഇന്ന് സാധാരണ പോലെ ബേങ്കുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി നാളെ ബേങ്കുകള്‍ അടച്ചിടും. ഇന്ത്യന്‍ ബേങ്കിംഗ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷിയാണ് ഇക്കാര്യം അറിയിച്ചത്. മഷി പുരട്ടല്‍ തുടങ്ങിയ ശേഷം ബേങ്കുകളില്‍ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വരിയുടെ നീളം കുറഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.