എം എ യൂസുഫലി പ്രവാസി ഭാരതീയ സമ്മാന്‍ നിര്‍ണയ സമിതിയില്‍

Posted on: November 18, 2016 8:07 pm | Last updated: November 18, 2016 at 8:07 pm

ma yousuf aliദുബൈ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് വിധി നിര്‍ണയ സമിതിയില്‍.
ഇതുസംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് എം എ യൂസുഫലിക്ക് ലഭിച്ചു.
2015ലെ പുരസ്‌കാര ജേതാവാണ് അദ്ദേഹം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ഉന്നത സിമിതിയെ നയിക്കുന്നത്. മന്ത്രി സുഷമാ സ്വരാജ് അംഗമാണ്.
2017 ജനുവരി ഏഴുമുതല്‍ ഒമ്പത് വരെ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.