ശൈഖ് മുഹമ്മദ് പുതിയ ജഡ്ജിമാരെ നിയമിച്ചു

Posted on: November 18, 2016 7:58 pm | Last updated: November 24, 2016 at 7:49 pm

sheikh-muhamemd-bin-3ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ കോടതിയിലെയും വാടക വ്യവഹാര ഒത്തുതീര്‍പ്പ് കേന്ദ്രങ്ങളിലെയും ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും പ്രഖ്യാപിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കി. 37, 38, 39 നമ്പറുകളിലുള്ള ഉത്തരവാണ് ഇറക്കിയത്.
ഉത്തരവ് നമ്പര്‍ 37 പ്രകാരം സുപ്രീം കോടതിയില്‍ ജഡ്ജി അഹ്മദ് ഇബ്‌റാഹീം സുലൈമാന്‍ അല്‍ നജര്‍, ജഡ്ജി മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അല്‍ സദനി, ജഡ്ജി മുഹമ്മദ് അബ്ദുല്‍ നബി അല്‍ അസിയോതി എന്നിവരെയും ജഡ്ജി മുസ്തഫ ആതിയ ദര്‍വീശിനെ അപ്പീല്‍ കോടതിയിലും ജഡ്ജിമാരായ അബ്ദുല്‍ നാസര്‍ അബ്ദുല്‍ അസീസ് ജുമുഅ, അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍ ശാഫിഈ, അലി ഇബ്‌റാഹീം കമോന, ഫറജ് മൂസ അല്‍ ഗലാവി, യാസര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഫീല്‍, ഹബീബ് അമീര്‍ അഹമ്മദ് അവാദ്, അബ്ദുല്‍ ഹലീം ഹസന്‍ മുഹമ്മദ് അബ്ദുല്‍ മുനിയെം മുഹമ്മദ് മുസ്തഫ ഇബ്‌റാഹീം ഖലീല്‍ എന്നിവരെ പ്രാഥമിക കോടതിയിലും നിയമിച്ചു.
ഉത്തരവ് നമ്പര്‍ 38 പ്രകാരം ദുബൈ പോലീസില്‍ നിന്ന് അബ്ദുല്‍ അസീസ് അബ്ദുല്‍ റഹിമാന്‍ അലി ഖാലിദ് മുഹമ്മദ് നൂര്‍ കാര്‍സ്തജി, മുഹമ്മദ് അഹ്മദ് സൈഫ് അല്‍ കഅബി. ഹാരിബ് മുഹമ്മദ് ഹാരിബ് അല്‍ മുഹൈരി, ഹസ്സന്‍ അലി ഹസ്സന്‍ മദനി, ഉമര്‍ ഉബൈദ് അല്‍ മന്‍സൂരി എന്നിവരെ വാടക വ്യവഹാര ഒത്തുതീര്‍പ്പ് കേന്ദ്രത്തിലേക്ക് മാറ്റി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് അഹ്മദ് മുഹമ്മദ് അഹ്മദ് ഇദ്രീസ്, ഫഹദ് അഹ്മദ് സഈദ്, യഖീന്‍ അബ്ദുള്ള അല്‍ നജര്‍ അല്‍ ഹമ്മാദി എന്നിവരെ ദുബൈ വാടക വ്യവഹാര ഒത്തുതീര്‍പ്പ് കേന്ദ്രത്തിലേക്കും മാറ്റി. ഉത്തരവ് നമ്പര്‍ 39 പ്രകാരം ജഡ്ജിമാരായ മുഹമ്മദ് മുസാദ് അല്‍ ശരീഫ്, മുഹമ്മദ് മുസ്തഫ അല്‍ ബേഷ്ബിഷി, അഹ്മദ് റംസി അതാഉല്ല എന്നിവരെ വാടക വ്യവഹാര ഒത്തുതീര്‍പ്പ് കേന്ദ്രത്തില്‍ പുതിയതായി നിയമിച്ചു. ഉത്തരവ് പ്രകാരം വാടക വ്യവഹാര ഒത്തുതീര്‍പ്പ് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ പുതിയ ജഡ്ജിമാരുടെ വകുപ്പുകളെ കുറിച്ച് തീരുമാനിക്കും. എല്ലാ ഉത്തരവുകളും നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പുതിയ നിയമനത്തെ കുറിച്ച് ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിക്കും.