അംബാനിയും അദാനിയും നോട്ട് നിരോധനം നേരത്തേ അറിഞ്ഞു ബിജെപി. എംഎല്‍എ

Posted on: November 17, 2016 1:18 pm | Last updated: November 17, 2016 at 5:08 pm

rajawat-jpg-image-784-410കോട്ട: മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പോലുള്ള രാജ്യത്തെ മുന്‍നിര ബിസിനസ്സുകാര്‍ നോട്ടുനിരോധനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് ബിജെപി. എംഎല്‍എ. രാജസ്ഥാനിലെ കോട്ട എംഎല്‍എയായ ഭവാനി സിംഗാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് അനുയായി ആണെന്ന് അവകാശപ്പെടുന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ബിസിനസ്സ് വമ്പന്‍മാരെല്ലാം നേരത്തെ തന്നെ കള്ളപ്പണം മാറ്റിയിട്ടുണ്ടാകുമെന്ന് എംഎല്‍എ വെളിപ്പെടുത്തുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ട് പിന്‍വലിച്ച തീരുമാനത്തെ അദ്ദേഹം വിമര്‍ശിക്കുന്നുമുണ്ട്. നോട്ട് നിരോധിക്കാനുള്ള തീരുമാനം ബിജെപി നേതാക്കള്‍ക്ക് ചോര്‍ത്തിയതായും വലിയ അഴിമതി നടന്നതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചിരുന്നു.