നോട്ടുകള്‍ പിന്‍വലിച്ചത് അഴിമതി ഇരട്ടിയാക്കും: സീതാറാം യെച്ചൂരി

Posted on: November 16, 2016 6:09 pm | Last updated: November 16, 2016 at 6:09 pm
SHARE

yechuriന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടി അഴിമതി ഇരട്ടിയാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുതലയെ കൊല്ലാന്‍ കുളം വറ്റിക്കുന്ന പോലെ മൗഢ്യമാണ് പ്രധാനമന്ത്രിയുടെ നടപടി. ചെറുമീനുകള്‍ മരിച്ചൊടുങ്ങുമ്പോള്‍ വലിയ മുതലകള്‍ ആഹ്ലാദിക്കുകയാണെന്നും യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്തെ 86 ശതമാനം ഇടപാടുകളും നടക്കുന്നത് കറന്‍സി ഉപയോഗിച്ചാണ്. ഗ്രാമീണ മേഖലയിലെ 80.8 ശതമാനം പേര്‍ക്കും ബാങ്കിംഗ് ഇടപാടുകള്‍ ഇല്ല. വെറും ആറ് ശതമാനം കള്ളപ്പണമേ കറന്‍സിയായി സൂക്ഷിക്കുന്നൂള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here